"സ്‌പോൺസർ എ ചൈൽഡ് പദ്ധതി" അപേക്ഷകൾ ക്ഷണിക്കുന്നു



                                     
                                       
                                          "സ്‌പോൺസർ എ ചൈൽഡ് പദ്ധതി"


 എന്താണ് "സ്‌പോൺസർ എ ചൈൽഡ് പദ്ധതി"?

സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികളുടെ വിദ്യാഭ്യാസത്തിനും വ്യക്തി വികസനത്തിനും സ്വഭാവ രൂപീകരണത്തിനും ഊന്നൽ കൊടുത്തു കൊണ്ട് അവരിൽ മറഞ്ഞു കിടക്കുന്ന കഴിവുകളെ പുറത്തെടുത്തു അവരെ സമൂഹത്തിൽ ഏറ്റവും പ്രയോജനമുള്ളവരാക്കി മാറ്റുക എന്നതാണ് ഈ പദ്ധതിയുടെ ലക്‌ഷ്യം . മാതാപിതാക്കൾ മരിച്ചുപോയതും മാതാപിതാ ക്കളാൽ ഉപേക്ഷിക്കപെട്ടതുമായ കുട്ടികൾ, മാറാരോഗങ്ങൾക്കടിമയായി മാതാവോ പിതാവോ കിടപ്പിലായ കുട്ടികൾ, ക്യാൻസർ പോലുള്ള മാരക രോഗങ്ങൾക്കടിമയായ കുട്ടികൾ, കടുത്ത ദാരിദ്രം നിമിത്തം ഭവനമില്ലാതെ വഴിയരികിലും പുറംപോക്കിലുമായി കൂരകളിൽ കഴിയുന്ന കുട്ടികൾ എന്നിങ്ങനെ സമൂഹത്തിൽ കഷ്ടത അനുഭവിക്കുന്നവർക്കായി " റീച്ച് വേൾഡ് വൈഡ് " ഒരുക്കിയ  ഏറ്റവും വലിയ പദ്ധതിയാണ് ' സ്‌പോൺസർ എ ചൈൽഡ്'. കേരളത്തിലെ വിവിധ സ്ഥലങ്ങളിലായി ഇപ്പോൾ 5000 ൽ അധികം നിരാലംബരായ കുട്ടികളെ സ്‌പോൺസർ ചെയ്തുകൊണ്ടിരിക്കുന്നു.

ഏതു പ്രായത്തിലുള്ള കുട്ടികളെയാണ് ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നത്?

LKG മുതൽ 10-)൦ ക്‌ളാസ്സ് വരെയുള്ള കുഞ്ഞുങ്ങളെയാണ് ഈ പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്

എങ്ങനെയാണു ഈ പദ്ധതി  നിറവേറ്റപ്പെടുന്നത് ?

ഈ പദ്ധതിയുടെ സഹായത്തിനായി കെയർ ടേക്കർമാരെ നിയമിച്ചു ഓരോ പ്രദേശത്തുമുള്ള കുട്ടികളെ അവരുടെ പരിപാലനത്തിനായി ഏൽപിച്ചിരി ക്കുന്നു. ഇവർ കുട്ടികൾ പഠിക്കുന്ന സ്കൂളുകൾ സന്ദർശിക്കുകയും അവരുടെ പഠന നിലവാരവും പെരുമാറ്റ രീതികളും മനസ്സിലാക്കുകയും പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് പ്രത്യേകം പരിഗണന നൽകുകയും ചെയ്യുന്നു.

എല്ലാ സ്കൂൾ വർഷാരംഭത്തിലും കുഞ്ഞുങ്ങൾക്കു ബാഗ്, കുട, ബുക്ക്, മറ്റ് പഠനോപകരണങ്ങൾ മുതലായവ നൽകിവരുന്നു. അവരുടെ പഠനകാര്യ ത്തിൽ മാത്രമല്ല ആരോഗ്യ ശുചിത്വ കാര്യത്തിലും ഈ പദ്ധതി ഏറെ ശ്രെദ്ധ ചെലുത്തുന്നു. അതിനായി എല്ലാ മാസവും കുഞ്ഞുങ്ങൾക്ക് പ്രത്യേക പോഷകാഹാരങ്ങളും ശുചിത്വ പാലനത്തിനുള്ള സാമഗ്രികളും വസ്ത്രങ്ങളും സൗജന്യമായി നൽകുന്നു.

ഈ പദ്ധതിയുടെ ഭാഗമായി വിവിധ വിഷയങ്ങളിൽ പരിശീലനം നൽകുന്ന ക്യാമ്പുകളും സംഘടിപ്പിക്കുന്നു. കൂടാതെ കരിയർ ഗൈഡൻസ്, കൗമാര പ്രശ്നങ്ങൾ, കുടുംബ ബന്ധങ്ങൾ, നേതൃത്വ വികസനം, ആരോഗ്യ സംരക്ഷ ണം എന്നിവയെക്കുറിച്ചുള്ള വർക്ക്ഷോപ്പുകളും സെമിനാറുകളും സംഘ ടിപ്പിക്കുന്നു.

എങ്ങനെ ഈ പദ്ധതിയിൽ കുട്ടികളെ ചേർക്കാം? 

കുട്ടികളുടെ ജീവിതനിലവാരം വ്യക്തമാക്കുന്ന അപേക്ഷകൾ എഴുതി തയ്യാറാക്കി റീച് വേൾഡ് വൈഡിൻറെ കോട്ടയം ഓഫീസിൽ എത്തിക്കുക... അല്ലെങ്കിൽ ഇമെയിൽ വഴിയോ തപാൽമാർഗമോ  അയക്കുക . തുടർന്ന് റീച്ച് വേൾഡ് വൈഡ് പ്രവർത്തകർ അവരുടെ ഭവനം നേരിട്ട് സന്ദർശിച്ചു അവർ അർഹരാണോ എന്ന് ബോധ്യമായതിന് ശേഷം ഈ പദ്ധതിയിൽ ഉൾപ്പെടുത്തും.

വിലാസം

Reach World Wide
Nattakom P.O
Kottayam - 686013
P: +91 481 2305500/2305501/2305502
9946668333
info@reachworldwide.in
www.reachworldwide.in


എങ്ങനെ ഒരു നിർധന കുഞ്ഞിനെ സ്‌പോൺസർ ചെയ്യാം?

മാസംതോറും 800 രൂപ, ജൂൺ നവംബർ മാസങ്ങളിൽ മാത്രം 1000 രൂപ എന്ന ക്രമത്തിൽ ഒരു വർഷം ആകെ 10000 രൂപ നൽകേണ്ടതാണ്. ഒറ്റതവണയായും മാസംതോറും തുക നൽകാവുന്നതാണ്.

സ്‌പോൺസർ ചെയ്യുമ്പോൾ ലഭിക്കുന്നത് എന്തൊക്കെയാണ്?

സഹായം ലഭിക്കുന്ന കുട്ടിയുടെ ഫോട്ടോഗ്രാഫും പൂർണവിവരങ്ങളും അടങ്ങിയ പ്രൊഫൈൽ കാർഡ്, കുട്ടിയുടെ പഠനത്തിലും ജീവിത ശൈലിയിലുമുള്ള പുരോഗതിയുടെ റിപ്പോർട്ട്, കൂടാതെ കുട്ടിയെ നേരിട്ട് കാണുവാനുമുള്ള അവസരങ്ങളും ലഭിക്കും.


Comments