പ്രവർത്തനമികവ്, മികച്ച സംഘടനാ ബലം: അത്ഭുതമായി റീച് വേൾഡ് വൈഡ് എന്ന സന്നദ്ധ സംഘടന


കോട്ടയം:  കേരളം കണ്ട ഏറ്റവും വലിയ ജലപ്രളയത്തിൽ രക്ഷാധൗത്യം സർക്കാരിന്റെ മാത്രം ചുമതലയാണ് എന്ന് കരുതാതെ ഇറങ്ങി പ്രവർത്തിച്ച ഒരു സംഘടനയാണ് റീച് വേൾഡ് വൈഡ്. റാന്നിയും,ചെങ്ങന്നൂരും, കോട്ടയവും, കുമാരകവും ആലുവയും, പറവൂരും, കുട്ടനാടും എന്നുമാത്രമല്ല കേരളത്തിലെ ഒട്ടുമിക്ക പ്രദേശങ്ങളും വെള്ളത്തിനടിയിലായപ്പോൾ ദുരിതാശ്വാസ ക്യാമ്പുകളിൽ ഭക്ഷണം, വസ്ത്രങ്ങൾ, കുടിവെള്ളം, മെഡിസിനുകൾ മറ്റു ആവശ്യ സാധനങ്ങൾ സ്ഥിരമായി എത്തിച്ച ഒരു ജീവകാരുണ്യ സംഘടനായാണ് റീച് വേൾഡ് വൈഡ്. സ്വർഗീയ വിരുന്നു സഭയുടെ ജീവകാരുണ്ണ്യ വിഭാഗമായ റീച് വേൾഡ് വൈഡ്  കൊച്ചിയിൽ 500 പേർക്ക് താമസിക്കാനും ഭക്ഷണം ഒരുക്കുവാനുമായി ഇടപ്പള്ളി ആസ്ഥാനമാക്കിയുള്ള ചർച് സെൻറ്ററും സർക്കാരിന് വിട്ടുകൊടുക്കയുണ്ടായി. ചെങ്ങന്നൂരിലും തിരുവല്ലയിലും  പരിസര പ്രദേശങ്ങളിലുമായി വെള്ളം കുതിച്ചുയർന്നത് ആഗസ്റ്റ് 15 നു പകലിലും രാത്രയിലുമായാണ്. പാണ്ടനാട്, വെണ്മണി, ബുധനൂർ, എണ്ണയ്ക്കാട്, പെരിഞ്ഞൾപുരം എന്നിവിടങ്ങളിലൂടെ കല്ലിശ്ശേരിലേക്കും ചെങ്ങന്നൂരിലേക്കും പമ്പാനദി ആർത്തലച്ചു എത്തിയപ്പോൾ  പതിനായിരത്തിലേറെ വരുന്ന വീടുകൾ വെള്ളത്തിനിടയിലായി. കോളനികളും ജനസാന്ദ്രതയേറിയ പ്രദേശങ്ങളും മഹാപ്രളയത്തിൽ ഒറ്റപെട്ടു. തിരുവല്ലയിലെ മാർക്കറ്റ് ജംക്ഷനിൽ നിന്നാണ് റീച്ചിന്റെ രക്ഷാ പ്രവർത്തന ധൗത്യം ആരംഭിക്കുന്നത്. മാരാരിക്കുളത്തും, കുമരകത്തും സ്വന്തമായി വള്ളങ്ങളുള്ള റീച്ചിന്റെ പ്രവർത്തകർ തന്നെയാണ് ഈ ധൗത്യം ഏറ്റെടുത്ത്. വലിയ ലോറികളിൽ കൊണ്ട് വന്ന വള്ളങ്ങൾ മാർക്കറ്റ് ജംഗ്ഷനിൽ ഇറക്കി നാട്ടുകാരുടെ കൂടെ സഹായത്തോടെ രാവും പകലുമായി 300 ഓളം ജനങ്ങളെ ജീവിതത്തിലേക്ക് മടക്കി കൊണ്ടുവന്നു. ഒരു വശത്തു രക്ഷാപ്രവർത്തനങ്ങൾ നടക്കുമ്പോൾ മറുവശത്തു ചെറുവള്ളങ്ങളിൽ  മുകളിലത്തെ നിലകളിൽ വസിക്കുന്നവർക്കു ഭക്ഷണവും കുടിവെള്ളവും എത്തിക്കാനായി റീച് പ്രവർത്തകർക്കു സാധിച്ചു. ഫേസ്ബുക്ക് മുതലായ സോഷ്യൽ മീഡിയകളിലൂടെ ലഭിച്ച സന്ദേശങ്ങൾ അനുസരിച്ചു ഒറ്റപെട്ടു കിടക്കുന്ന ഭവനങ്ങളിൽ കടന്നു ചെല്ലാനും അവരെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരുവാനും സാധിച്ചു. കുമരകത്തെ റീച്ചിന്റെ പ്രവർത്തകർ തിരുവല്ലയിൽ രക്ഷാപ്രവർത്തനം നടത്തിയപ്പോൾ സ്വന്തം വീടുകളിൽ വെള്ളം കയറി സ്വന്തക്കാർ മുഴുവനും ദുരിതാശ്വാസ ക്യാമ്പുകളിൽ അഭയം പ്രാപിച്ചിരുന്നു. മാരാരിക്കുളത്തെ പ്രവർത്തകർകരുടെ രക്ഷാ പ്രവർത്തനത്തിനിടയിൽ വള്ളങ്ങൾക്ക് കേടുപാട് സംഭവിച്ചു.  റാന്നി വെള്ളപ്പൊക്കത്തിൽ ഒറ്റപെട്ടപ്പോൾ 15-)0 തിയതി മുതൽ 21-)൦ തിയതി വരെ തുടർച്ചയായി എല്ലാ ദിവസവും ഭക്ഷണ സാധനങ്ങളുമായി റീച്ചിന്റെ വാഹനം അവിടെ കടന്നു ചെന്നു.ചെങ്ങന്നൂരും  നിരണത്തുമായി  നിരവധി മെഡിക്കൽ ക്യാമ്പുകളും സംഘടിപ്പിക്കാൻ റീച്ചിന് കഴിഞ്ഞു . 13 ജില്ലകളിലും പ്രളയം ദുരിതം ഏല്പിച്ചപ്പോൾ എല്ലാ സ്ഥലങ്ങളിലും ഒരേപോലെ സഹായം എത്തിക്കാൻ കഴിഞ്ഞ ഒരു സംഘടനയാണ് റീച് വേൾഡ് വൈഡ്. ആലുവ, വരാപ്പുഴ, എന്നീ സ്ഥലങ്ങളിൽ 4 ക്യാമ്പുകളിലായി 10000 ഫുഡ് പാക്കറ്റ് വിതരണം ചെയ്യുവാൻ റീച്ചിന് കഴിഞ്ഞു. മൂവാറ്റുപുഴയിലും പെരുമ്പാവൂരിലും 4000ഇൽ  അധികം ദുരിത ബാധിതർക്ക് വസ്ത്രങ്ങളും പലചരക്കു സാധനങ്ങളും എത്തിച്ചത് വളരെയേറെ പ്രയാസങ്ങളിലൂടെ കടന്നുപോയാണ്‌. കൊല്ലം മൺറോ തുരത്തിലും ഭരണിക്കാവിലുമായി റീച്ചിന്റെ പ്രവർത്തകർ എത്തിച്ചത് ടൺ കണക്കിന് അരിയും പലവ്യഞ്ജവും മാത്രമല്ല സ്ത്രീകൾക്കും പുരുഷന്മാർക്കുമുള്ള വസ്ത്രങ്ങൾ കൂടിയാണ്. വൈക്കം മേഖലകളിൽ വെള്ളൂരിൽ 1500 പേർക്ക് പുതിയ വസ്ത്രങ്ങൾ എത്തിച്ച റീച്ചിന്റെ പ്രവത്തകർ ചേർത്തല, പൂച്ചാക്കൽ മേഖലകളിലെ ക്യാമ്പുകളിൽ ഭക്ഷണം എത്തിച്ചത് കഴുത്തൊപ്പം വെള്ളത്തിലൂടെ മണിക്കൂറുകൾ നടന്നാണ്. ഇടുക്കിയിൽ വള്ളക്കടവ്, പള്ളിമുക്ക്, കീഴ്ക്കാവ്, തുടങ്ങിയ സ്ഥലങ്ങളിലെ ക്യാമ്പുകളിൽ അരിയും പലചരക്കു സാധനങ്ങളും ലോറികളിൽ എത്തിക്കാൻ സാധിച്ചു.തൃശ്ശൂരിലും, കോഴിക്കോടിലും, കാസർഗോഡും, വായനാട്ടിലുമെല്ലാം റീച്ചിന്റെ പ്രവർത്തകർ ആവശ്യ സാധങ്ങളുമായി ഓടിയെത്തി. വിദേശങ്ങളിൽ ഉള്ള റീച് സെന്ററുകളിൽ കളക്ട് ചെയ്ത ഒരു കണ്ടെയ്നർ സാധനങ്ങൾ കോട്ടയം കല്ലെക്ടറേറ്റിൽ വിട്ടു നൽകി.  
പ്രളയത്തിൽപെട്ടവരെ ജീവഹാനിയില്ലാതെ രക്ഷപെടുത്തിയതിന്റെ ആശ്വാസത്തിനിടെയാണ് സകലരെയും സങ്കടത്തിലാക്കിയ വാർത്ത എത്തിയത്.  രക്ഷാപ്രവർത്തനങ്ങൾക്കുശേഷം റാന്നിയിൽ പ്രളയക്കെടുതിയിൽപെട്ട വീടുകൾ വൃത്തിയാക്കാൻ എത്തിയ റീച്ചി

ന്റെ പ്രവർത്തകർ ശുചീകരണം കഴിഞ്ഞു കൈ കാലുകൾ കഴുകി വൃത്തിയാക്കുവാൻ പമ്പയാറ്റിൽ ഇറങ്ങിയപ്പോൾ ഒഴുക്കിൽ പെട്ട് കാണാതായി.  നാലു ദിവസം റാന്നിയെ വിഴുങ്ങിയ പ്രളയത്തിൽ ആരുടെയുംതന്നെ ജീവൻ നഷ്ടപെട്ടിരുന്നില്ല. വീടുകളിൽ അടിഞ്ഞുകൂടിയ മാലിന്യങ്ങൾ നീക്കം ചെയ്യാനെത്തിയ റീച്ചിന്റെ പ്രവര്ത്തകര് ശുചീകരണ പ്രവർത്തങ്ങൾക്ക് ശേഷം പമ്പയാറ്റിൽ ശരീരം വൃത്തിയാക്കാൻ ഇറങ്ങയപ്പോൾ കൂട്ടത്തിലുണ്ടായിരുന്ന റോജിനും രൂപേഷും ഒഴുക്കിൽപ്പെട്ടു. അവരെ രക്ഷിക്കാനുള്ള ശ്രമത്തിലാണ് ലെസ്‌വിനും സിബിയും ഒഴുക്കിൽപെട്ടത്‌. ഇതിൽ ലെസ്‌വിന്റെ മൃതദേഹം അഞ്ചാം ദിവസം ചെങ്ങന്നൂരിൽ നിന്നും ലഭിച്ചു. സിബിയെ കുറിച്ച് ഇതുവരെ വിവരങ്ങളില്ല 


 കേരളത്തിലെ 6000ൽ അധികം നിർധന കുഞ്ഞുങ്ങളെ ചൈൽഡ് സ്‌പോൺസർഷിപ് പദ്ധതിയിലൂടെ പഠന സഹായം നൽകി വരുന്ന ഒരു സംഘടനയാണ് റീച് വേൾഡ് വൈഡ് .  2004ൽ കോട്ടയം പട്ടണത്തിൽ ആരംഭിച്ച ഈ സ്നേഹ കൂട്ടായ്മയെ കുറിച്ച് കൂടുതൽ അറിയുവാൻ സന്ദർശിക്കുക www.reachworldwide.in.

Comments