റീച്ചിൻ്റെ സൗജന്യ നേത്ര ചികത്സാ ക്യാമ്പിൽ പേര് രജിസ്റ്റർ ചെയ്യാൻ ഇനി രണ്ടു ദിവസം കൂടി !!



റീച്ചിൻ്റെ സൗജന്യ നേത്ര ചികത്സാ ക്യാമ്പിൽ പേര് രജിസ്റ്റർ ചെയ്യാൻ ഇനി രണ്ടു ദിവസം കൂടി !!

കോട്ടയം, 13 ഫെബ്രുവരി 2019: കോട്ടയം ആസ്ഥാനമായി പ്രവർത്തിക്കുന്ന റീച്ച് വേൾഡ് വൈഡിൻ്റെയും തേനി അരവിന്ദ് കണ്ണാശുപത്രിയുടെയും സംയുക്താഭിമുഖ്യത്തിൽ 15 ന് കോട്ടയം നാഗമ്പടം സ്വർഗീയ വിരുന്നു സെന്ററിൽ  സൗജന്യ നേത്ര ചികത്സാ ക്യാമ്പ് നടത്തും. രാവിലെ 8 .30  മുതൽ 2 .30 വരെയാണ് ക്യാമ്പ്. കോട്ടയം സബ് കളക്ടർ ഈഷാ പ്രിയ ഉദ്‌ഘാടനം ചെയ്യും. പങ്കെടുക്കുന്നവർക്ക് സൗജന്യമായി തിമിര ശസ്ത്രക്രിയ നടത്തും. കുറഞ്ഞ നിരക്കിൽ കണ്ണടകളും ക്യാമ്പിൽ ലഭ്യമാണ്. റീച് സിഫ്ഓ  റോണക് മാത്യു, സെക്രട്ടറി റോയ് മാത്യു, തേനി, അരവിന്ദ് കണ്ണാശുപത്രയിലെ 30 വിദഗ്ദ്ധ മെഡിക്കൽ ടീം എന്നിവർ നേതൃത്വം നൽകും. കഴിഞ്ഞ പതിനാലു വര്ഷങ്ങളായി മാതൃകാപരമായ പ്രവർത്തനങ്ങൾ കാഴ്ച വെയ്ക്കുന്ന ഈ സംഘടന കേരളത്തിലാകമാനം  5000 ത്തോളം കുട്ടികളുടെ വിദ്യാഭ്യാസ ചിലവുകൾ ഏറ്റെടുത്തു നിർവഹിക്കുന്നു.  ക്യാമ്പിനെ കുറിച്ച് കൂടുതൽ അറിയുന്നതിനായി വിളിക്കുക 9946668333



Comments