കുട്ടനാട്ടിൽ കൈത്താങ്ങായി റീച്ച് വേൾഡ് വൈഡ്, ചെറു വള്ളങ്ങളിൽ കയറിയും ദുരിതാശ്വാസ പ്രവർത്തനം




കോട്ടയം: ജൂലൈ 2018:- കനത്ത മഴയും മടവീഴ്ചയും ദുരിതത്തിലാക്കിയ കുട്ടനാടൻ പ്രദേശങ്ങളിൽ സഹായഹസ്തവുമായി കോട്ടയം ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന റീച് വേൾഡ് വൈഡ് . ആലപ്പുഴ ജില്ലയിലെ കുട്ടനാടൻ പ്രദേശങ്ങളിൽ തുറന്നു പ്രവർത്തിക്കുന്ന ദുരിതാശ്വാസ ക്യാമ്പുകളിൽ 250 ഭക്ഷണപൊതികളും, നിർധനരായ 150 പേർക്ക് കുടകളുമാണ്  റീച് പ്രവർത്തകർ വിതരണം ചെയ്തതത്. പൂർണമായും റോഡുമാർഗമുള്ള ഗതാഗതം നിലച്ച കുട്ടനാടൻ മേഖലകളിൽ എത്തിചേരാൻ നന്നേ പ്രയാസപ്പെട്ട റീച് പ്രവർത്തകർ കിലോമീറ്ററുകളോളം കാൽനടയായി സഞ്ചരിച്ചും വള്ളങ്ങളിൽ കയറിയും ആണ് ഭക്ഷണവിതരണം നടത്തിയത്. മുൻ മുനിസിപ്പൽ ചെയർപേഴ്സണും കൗൺസിലറും ആയ ശ്രീമതി. കൃഷ്ണകുമാരി രാജശേഖരൻ ഉദ്‌ഘാടനം ചെയ്ത പദ്ധതിയിൽ മഹിള അസോസിയേഷൻ സെക്രട്ടറിയും സാമൂഹിക പ്രവർത്തകയുമായ ശ്രീമതി. ഷേർളി ആന്റണിയും പങ്കെടുത്തു. സ്വർഗീയ വിരുന്നു സഭയുടെ ജീവകാരുണ്ണ്യ വിഭാഗമായ റീച് വേൾഡ് വൈഡ് സാമൂഹിക നന്മകളിലൂന്നിയുള്ള മാതൃകാപരമായ പ്രവർത്തനങ്ങൾ ആണ് കാഴ്ച്ച വെയ്ക്കുന്നതെന്നു ശ്രീമതി ഷേർളി ആന്റണി ചടങ്ങിൽ പ്രസംഗിച്ചു. കോട്ടയം, പത്തനംതിട്ട , ആലപ്പുഴ മേഖലകളിലെ നൂറുകണക്കിന് പ്രവർത്തകരാണ് ഇന്ന് ഈ പ്രവർത്തങ്ങൾക്ക് നേതൃത്വം നൽകിയത് എന്ന് സ്റ്റേറ്റ് കോഓർഡിനേറ്റർമാരായ എബി അലക്സ്, പ്രദീഷ് കെ ബേബി തുടങ്ങിയവർ പറഞ്ഞു. കോട്ടയത്തെ വിവിധ സ്ഥലങ്ങളിലും കുട്ടനാട്ടിലുമായി 1000ത്തിൽ അധികം ഭക്ഷണകിറ്റുകളാണ്  ഇതുവരെ റീച് വേൾഡ് വൈഡ് വിതരണം ചെയ്തത്.  കേരളത്തിലെ 6000ൽ അധികം നിർധന കുഞ്ഞുങ്ങളെ ചൈൽഡ് സ്‌പോൺസർഷിപ് പദ്ധതിയിലൂടെ പഠന സഹായം നൽകി വരുന്ന ഒരു സംഘടനയാണ് റീച് വേൾഡ് വൈഡ് .  2004ൽ കോട്ടയം പട്ടണത്തിൽ ആരംഭിച്ച ഈ സ്നേഹ കൂട്ടായ്മയെ കുറിച്ച് കൂടുതൽ അറിയുവാൻ സന്ദർശിക്കുക www.reachworldwide.in.

Comments