റീച്ച് വേൾഡ് വൈഡ് ചെയർമാനായി റോണക്ക് മാത്യൂ ചുമതലയേൽക്കും!

 റീച്ച് വേൾഡ് വൈഡ് ചെയർമാനായി റോണക്ക് മാത്യൂ  ചുമതലയേൽക്കും! 


സമൂഹത്തിൽ കഷ്ടം അനുഭവിക്കുന്ന ജനഹൃദയങ്ങളിൽ സഹായഹസ്തവുമായി പ്രവർത്തിച്ചുവരുന്ന 'റീച്ച് വേൾഡ് വൈഡ് ' എന്ന ജീവകാരുണ്യ സംഘടനയുടെ അമരക്കാരനായി റോണക്ക് മാത്യു ചുമതല ഏൽക്കും.


ജൂൺ 2 ഞായറാഴ്ച കോട്ടയം നാഗമ്പടത്ത് നടക്കുന്ന പൊതുസമ്മേളനത്തിൽ സംഘടനയുടെ മുൻ അധ്യക്ഷൻ ഡോ. മാത്യു കുരുവിള പുതിയ ചെയർമാനെ ഔപചാരികമായി പ്രഖ്യാപിക്കും.


ബഹുമാനപ്പെട്ട സഹകരണ തുറമുഖ വകുപ്പ് മന്ത്രി ശ്രീ വി. എൻ വാസവൻ, നിരാലംബരായ വിദ്യാർത്ഥികൾക്കായുള്ള സൗജന്യ പഠനോപകരണവിതരണം ഉദ്ഘാടനം ചെയ്യും.


സോഷ്യൽ മീഡിയ ഇൻഫ്ലുവൻസേഴ്സ് 'താടിക്കാരൻ', 'കടൽ മച്ചാൻ' എന്നിവർ പങ്കെടുക്കും. 


യുകെയിലെ കാർഡിഫ് യൂണിവേഴ്സിറ്റിയിൽ നിന്നും ബിരുദാനന്തര ബിരുദത്തിനു ശേഷം, ക്യാൻസർ രോഗികളായ കുട്ടികളുടെ ഹൃദയാഗ്രഹങ്ങൾ നിവർത്തിച്ചു  കൊടുക്കുന്ന 'വൺ മോർ വിഷ് 'എന്ന പദ്ധതിക്ക് തുടക്കമിട്ടുകൊണ്ടായിരുന്നു റോണക്ക് മാത്യു സാമൂഹിക സേവനരംഗത്ത് സജീവമായത്. 


കഴിഞ്ഞ ഒരു ദശാബ്ദമായി സംഘടനയുടെ സി.എഫ്.ഒ ആയി പ്രവർത്തിച്ചു വരികയായിരുന്നു അദ്ദേഹം. 


സാമ്പത്തികമായി തകർന്ന്, കുഞ്ഞുങ്ങളെ പട്ടിണിക്കിടേണ്ടിവന്ന ഒരു ബിസിനസുകാരൻ റോണക്കിന്റെ പിതാവിന്റെ അരികിൽ  പ്രാർത്ഥിക്കുവാനായി വന്നശേഷം പിറ്റേന്ന് ആത്മഹത്യ ചെയ്ത സംഭവമാണ് റീച്ചിന്റെ ഉത്ഭവത്തിന് കാരണമായത്.


2024 ൽ 'ഒരുപിടി അരി ഒരുപാട് ജീവൻ' എന്ന പദ്ധതിയിലൂടെ കോട്ടയം പട്ടണത്തിൽ വിശക്കുന്നവർക്ക് ആഹാരം നൽകികൊണ്ടായിരുന്നു റീച്ചിന്റെ തുടക്കം. 


പിന്നീട്  നിർധന വിദ്യാർത്ഥികൾക്ക് വിദ്യാഭ്യാസ സഹായ പദ്ധതി, സ്ത്രീ ശാക്തീകരണത്തിന്റെ ഭാഗമായി സൗജന്യ ഓട്ടോറിക്ഷ വിതരണം, 'യൂട്ടേൺ' എന്ന ആന്റി ഡ്രഗ് ക്യാമ്പയിനുകൾ, സൗജന്യ പാർപ്പിട പദ്ധതി, പൊതുസ്ഥലങ്ങൾ മാലിന്യ വിമുക്തമാക്കുന്ന സ്വപ്നസുന്ദരകേരളം പദ്ധതി, പൊതുജനങ്ങളെ സഹായിക്കുന്ന റീച്ച് കാര്യാലയങ്ങൾ, സൗജന്യ കുടിവെള്ള പദ്ധതി, ഗ്രാമങ്ങളെ മാലിന്യ വിമുക്തമാക്കുന്ന വില്ലേജ് അഡോപ്ഷൻ പ്രോഗ്രാം എന്നിങ്ങനെ നിരവധി ജീവകാരുണ്യ പദ്ധതികളാണ് റീച്ച് നടത്തിവരുന്നത്.


Comments