സ്വപ്നച്ചിറകിലേറി റീച്ചിന്റെ 'എ ഡേ ടു സെലിബ്രേറ്റ്'






സ്വപ്നച്ചിറകിലേറി ' ഡേ ടു സെലിബ്രേറ്റ്'

തിരുവനന്തപുരം :നവംബർ 29: 2018: കോട്ടയം ആസ്ഥാനമായ സന്നദ്ധ സംഘടനായ റീച്ച് വേൾഡ് വൈഡിന്റെ നേതൃത്വത്തിൽ നിരാലംബരായ  കുട്ടികൾക്കായി ' ഡേ ടു സെലിബ്രേറ്റ്' പരിപാടി സംഘടിപ്പിച്ചു. തിരുവനന്തപുരം ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നിന്നുമുള്ള നിരാലംബരായ കുട്ടികളെ സംസ്ഥാനത്തിന്റെ  നിയമനിർമാണ സഭയായ നിയമസഭയും അനുബന്ധ സ്ഥാപനങ്ങളും  പരിചയപ്പെടുത്തുകയായിരുന്നു പരിപാടിയുടെ ലക്ഷ്യം.

"തങ്ങളുടേതല്ലാത്ത കാരണങ്ങൾ കൊണ്ട് സമൂഹത്തിൽ ഒറ്റപ്പെട്ടു പിന്നോക്കം നിൽക്കുന്ന കുട്ടികളെ ജീവിതം സ്വപ്നം കാണാൻ പ്രേരിപ്പിക്കുകയാണ് പദ്ധതിയിലൂടെ  ലക്ഷ്യമിടുന്നതെന്ന്", റീച്ച് വേൾഡ് വൈഡ് സി എഫ് റോണക് മാത്യു വ്യക്തമാക്കി. "ഇവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൈപിടിച്ചുയർത്തേണ്ടത് സമൂഹത്തിന്റെ കടമയാണ്. ഇതിലൂടെ കുട്ടികൾക്ക്  ഭാവിയിൽ ഉന്നത ജീവിത വിജയം കരസ്ഥമാക്കുവാൻ സാധിക്കുമെന്നും", അദ്ദേഹം കൂട്ടിച്ചേർത്തു.

 ജില്ലയുടെ  വിവിധ ഭാഗങ്ങളിൽ നിന്നും  സാമ്പത്തികമായും സാമൂഹികമായും വളരെ പിന്നിൽ നിൽക്കുന്നവരോഅനാഥരോ, രോഗങ്ങളാൽ ക്ലേശത അനുഭവിക്കുന്നവരോ ആയ 73 കുട്ടികൾക്കായാണ് പരിപാടി സംഘടിപ്പിച്ചത്.   രാവിലെ നിയമസഭയിൽ എത്തിയ കുട്ടികൾ വളരെ കൗതുകത്തോടെയാണ് നിയമസഭയും, അനുബന്ധ സംവിധാനങ്ങളും നോക്കി കണ്ടത്. കുറച്ചു നേരത്തെ  അമ്പരപ്പിനൊടുവിൽ അവർ നിയമസഭയുടെ പ്രാധാന്യവും, പ്രവർത്തനവും  ചോദിച്ചറിയുവാനും മനസിലാക്കുവാനും, തുടങ്ങി. കുട്ടികൾക്ക് ആശംസ അറിയിച്ച്പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെയുംമുതിർന്ന നിയമസഭാ സാമാജികനായ കെ എം മാണിയുടേയും നേതൃത്വത്തിൽ  എംഎൽഎമാർകൂടി  എത്തിയതോടെ കുട്ടികൾ ആവേശത്തിലായി. എം എൽഎ യും മുൻ മന്ത്രിയുമായ എം കെ മുനീർ കുട്ടികൾക്കായി 'ഹരിവരാസനംപാടിയത് അവർക്ക് ഒരു പുതിയ അനുഭവമായിപുത്തൻ അറിവുകൾ പകർന്നു നൽകാൻ തിരുവഞ്ചൂർ രാധാകൃഷ്ണൻഅനൂപ് ജേക്കബ് തുടങ്ങിയ എംഎൽഎമാരും, റീച്ച് വേൾഡ് വൈഡ് സന്നദ്ധ പ്രവർത്തകരും, നിയമസഭാ ജീവനക്കാരും  കുട്ടികൾക്കൊപ്പം ചേർന്നതോടെ കുട്ടികൂട്ടം  സന്തോഷത്തിലായി. കേരള നിയമസഭയുടെ ചരിത്രവുംപ്രാധാന്യവുംപ്രവർത്തനങ്ങളും നേരിട്ട് മനസിലാക്കി  ഉച്ചയോടെ ആണ് കുട്ടികൾ തിരികെ യാത്രയായത്



റീച്ച് വേൾഡ് വൈഡ് പ്രോഗ്രാം കോർഡിനേറ്റർമാരായ ആർ നവീൻ, കെ സി തോമസ്  ആഗ്രഹ് മുരളി,വിമൽ സ്രാമ്പിക്കൽ തുടങ്ങിയവർ പരിപാടിക്ക്  നേതൃതം നൽകി.


Comments