ജലപ്രളയം- പാലിക്കേണ്ട നിർദ്ദേശങ്ങൾ: ഷെയർ ചെയ്യൂ


15 ആഗസ്റ്റ് 2018: കോട്ടയം:- കേരള സംസ്ഥാനം ചരിത്രത്തിലെ ഏറ്റവും വലിയ പ്രകൃതി ദുരന്തം നേരിടുമ്പോൾ ജനം ഭയചകിതരാവരുതെന്നു ജീവകാരുണ്യ സംഘടനയായ റീച് വേൾഡ് വൈഡ്. കേരളസമൂഹം ഒറ്റകെട്ടായി പ്രവർത്തിക്കും.  ദുരന്തബാധിത പ്രദേശങ്ങളിൽ നിരവധി പ്രവർത്തനങ്ങൾ നടത്തി വരുകയാണ് റീച് വേൾഡ് വൈഡ്. കലിതുള്ളി പെയ്യുന്ന കാലവർഷ കെടുതിയിൽ രാഷ്ട്രീയ, മത, സാമൂഹിക, മാധ്യമ സംഘടനകളിൽ നിന്നായി പതിനായിരക്കണക്കിന് പ്രവർത്തകർ ഒറ്റകെട്ടായി പ്രവർത്തിക്കുന്നത് പ്രശംസനീയമാണ്.  ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുളളവർ ഇനിയും ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുവാൻ മുന്നോട്ടു വരണം എന്നും കൂട്ടിച്ചേർത്തു.


പ്രളയ ബാധിത പ്രദേശങ്ങളിലെ രണ്ടാംഘട്ട പ്രവർത്തനങ്ങൾക്കായി തയ്യാറെടുക്കുകയാണ് റീച് വേൾഡ് വൈഡ്. ഇതിനായി പ്രത്യേകം കൗണ്ടറുകൾ തുറന്നു പ്രവർത്തിക്കും. സാനിറ്ററി നാപ്‌കിനുകൾ, സോപ്പ്, തേയില, കാപ്പിപൊടി, പാൽപ്പൊടി, പുതപ്പുകൾ, പഞ്ചസാര, കുടിവെള്ളം, റവ, അരി,  പലചരക്കു സാധനങ്ങൾ  തുടങ്ങിയവ റീച് വേൾഡ് വൈഡ് ഓഫീസ് മുഖാന്തിരമോ നേരിട്ടോ വിതരണം ചെയ്യാവുന്നതാണ്.

റീച്ചിനൊപ്പം ദുരന്ത ബാധിത പ്രദേശങ്ങളിൽ സഹായമെത്തിക്കുവാൻ ആഗ്രഹിക്കുന്നവർക്ക്  പ്രവർത്തകരുമായി ബന്ധപ്പെടാം : 9946668333, 9846230098.


ജലപ്രളയം- പാലിക്കേണ്ട നിർദ്ദേശങ്ങൾ 

1. താഴ്ന്ന പ്രദേശങ്ങളിൽ / വെള്ളം കയറാൻ ഇടയുള്ള  സ്ഥലങ്ങളിൽ താമസിക്കുന്നവർ വളരെ വേഗം തന്നെ ഉയർന്ന സ്ഥലങ്ങളിൽ താമസ സൗകര്യം കണ്ടെത്തുക.
 2. വെള്ളം കയറിയ പ്രദേശങ്ങളിലൂടെയുള്ള വാഹന യാത്രകൾ ഒഴിവാക്കുക.
3. കുടിവെള്ളം പാഴാക്കാതെ വൃത്തിയുള്ള പാത്രങ്ങളിൽ കഴിയാവുന്നത്രയും ശേഖരിച്ചുവെയ്ക്കുക.
4. വസ്ത്രങ്ങൾ, പുസ്തകങ്ങൾ, സെർട്ടിഫിക്കറ്റുകൾ വെള്ളം കയറി നശിക്കാത്ത സുരക്ഷിതമായ സ്ഥലങ്ങളിൽ സൂക്ഷിക്കുക.
5. വൻ വൃക്ഷങ്ങൾക്കു താഴെ വാഹനങ്ങൾ പാർക്ക് ചെയ്യാതിരിക്കുക.
6. മൊബൈൽ ഫോണുകൾ എപ്പോളും ചാർജ് ചെയ്ത് സൂക്ഷിക്കുക.
7. സാനിട്ടറി നാപ്കിൻസ് ആവശ്യത്തിന് കരുതുക.
8. വെള്ളപ്പൊക്ക പ്രദേശങ്ങളിൽ കാഴ്ച്കൾ കണ്ടു നിൽക്കരുത്.
9. വെള്ളം കയറി കിടക്കുന്ന പ്രദേശങ്ങളിൽ ഇലക്ട്രിക്ക് ലൈൻ പൊട്ടി കിടക്കുന്നുണ്ടോ എന്നു പരിശോധിക്കുക.
10. പരിഭ്രാന്തരാവരുത്, കേരളം ഒറ്റക്കെട്ടായി പ്രവർത്തിക്കും... ആർക്കും യാതൊരു അനർത്ഥവും സംഭവിക്കില്ല. പ്രാർത്ഥിക്കുക...

Comments